ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന് ഹൈക്കോടതി രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍. ഹൈ...
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന് ഹൈക്കോടതി രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടും.
ജോസഫ് വിഭാഗം നേതാവ് പി.സി കുര്യാക്കോസ് ആണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.
അതേസമയം ഇതിന് തടസ്സഹര്‍ജിയുമായി ജോസ് കെ മാണി വിഭാഗവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് വരുന്നതിനു മുന്‍പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം.
Keywords: Kerala congress, symbol issue, Supreme court, P.J Joseph, Jose K Mani
COMMENTS