കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നവും പേരും ജോസ...
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നവും പേരും ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി പ്രതികൂലമാകുകയായിരുന്നു. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഉടന്‍ തന്നെ പാര്‍ട്ടിയുടെ പേര് ജോസഫ് വിഭാഗം പ്രഖ്യാപിക്കാനാണ് സാധ്യത.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും, തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനുമാവില്ല. അതിനാല്‍ നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ലയിക്കാനും സാധ്യതയുണ്ട്.
Keywords: Kerala congress Joseoph group, New party, Election, Registration
COMMENTS