ബംഗളൂരു: ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ജലവിഭവ വകുപ്പ് മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്...
ബംഗളൂരു: ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ജലവിഭവ വകുപ്പ് മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.
കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ മന്ത്രി ഇത് നിരസിക്കുകയും വീഡിയോ വ്യാജമാണെന്നും തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്നും വ്യക്തമാക്കിയിരുന്നു.
ബംഗളൂരുവിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ദിനേഷ് കല്ലഹള്ളിയാണ് യുവതി തന്നെ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ സി.ഡി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Keywords: Karnataka, Minister, Resigns, BJP
COMMENTS