തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ലൗ ജിഹാദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ നേതാവ് ക...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ലൗ ജിഹാദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗജിഹാദെന്നും അത് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം വ്യക്തമാക്കി.
പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാതെ പറയുന്ന കാര്യങ്ങള്‍ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം വ്യക്തമാക്കി. ജോസ് കെ മാണിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അത് ജോസിനോടു തന്നെ ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം മാറ്റണമെന്നും ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഈ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകണമെന്നുമാണ് ജോസ് കെ മാണി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ജോസ് കെ മാണി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നുമാണ് കെ.സി.ബി.സി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Keywords: Love jihad, Kanam Rajendran, Jose K Mani, Chief minister
COMMENTS