കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതുവരെ പ...
കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. അതേസമയം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിയിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കമുള്ള ആറു ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്. അതേസമയം സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങള്‍ അതേസ്ഥിതി തുടരണമെന്നും കോടതി നിരീക്ഷിച്ചു. 12 -ാം തീയതി വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും സ്വയംഭരണസ്ഥാപനങ്ങളും വിശദമായ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Temporary post, Government, PSC rank holders
COMMENTS