കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് വിവാദത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്...
കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് വിവാദത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നുറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്നും ഇവരുടെ കയ്യില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ വോട്ടെടുപ്പിനായി കേന്ദ്രസേനയെ വിന്യസിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Keywords: High court, Double vote issue, Election commission, Ramesh Chennithala
COMMENTS