കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം ലഭിക്കുന്നതിനായി മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചതായി സംശയിക്കുന്നതാ...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം ലഭിക്കുന്നതിനായി മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചതായി സംശയിക്കുന്നതായി ഹൈക്കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
എറണാകുളം ജില്ല വിട്ടുപോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി. എന്നാല്‍ ഗുരുതര അസുഖം എന്നു പറഞ്ഞാണ് ജാമ്യം നേടിയതെന്നും പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നും കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ജാമ്യവ്യവസ്ഥയിലെ ഇളവ് തേടിയുള്ള ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിച്ചു.
Keywords: Palarivattom bridge case, V.K Ibrahim kunju, Bail, High court
COMMENTS