കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് വിവാദത്തില്‍ ശക്തമായ നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നില്ലെന്ന്...
കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് വിവാദത്തില്‍ ശക്തമായ നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയതിനാല്‍ ഇതിനെതിരെ കര്‍ശ നടപടി സ്വീകരിക്കണമെന്നുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ഓണ്‍ലൈനായി വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യത്തേത് ഡിലീറ്റാകാനുള്ള സാങ്കേതിക വിദ്യ നിലവിലില്ലേയെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു.
Keywords: High court, Voters list, Election commission, Ramesh Chennithala


COMMENTS