തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തിനിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കിഫ്ബിയിലെ വനിതാ ഉദ്...
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തിനിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതി മുന്‍നിര്‍ത്തിയാണ് ഇ.ഡിക്കെതിരെ സര്‍ക്കാര്‍ പോരാടാനൊരുങ്ങുന്നത്.
സിഇഒയുടെ പരാതിയിലാണ് കേസെടുക്കുന്നത്. ഉടന്‍ തന്നെ ഇതിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കിഫ്ബി സി.ഇ.ഒ ഇ.ഡിക്കു മുന്നില്‍ ചോദ്യംചെയ്യലിനും ഹാജരാകില്ല. ഇ.ഡിക്കെതിരെ സര്‍ക്കാര്‍ തിരിയുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മാന്യതയുടെ അതിരു ലംഘിക്കുന്ന പ്രവര്‍ത്തികള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മാത്രമല്ല ഇ.ഡിയെ ശക്തമായ ഭാഷയില്‍ ശകാരിക്കാനും അദ്ദേഹം മറന്നില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരും കേന്ദ്ര ഏജന്‍സിയും തമ്മില്‍ ഒരു തുറന്നപോര് നടക്കാന്‍ പോകുന്നു എന്നാണ് സൂചന.
Keywords: E.D, Government, CEO, Case, Chief minister
COMMENTS