തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷകയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കരമന സ്വദേശിനിയായ ദിവ്യയെയാണ...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷകയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കരമന സ്വദേശിനിയായ ദിവ്യയെയാണ് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷുമായും സരിത്തുമായും തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്റെ പേരില്‍ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.
ഇവരുടെ ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്ത് സംഘവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനാണ് കസ്റ്റംസ് തന്നെ വിളിപ്പിച്ചതെന്നുമാണ് ദിവ്യ വിശദീകരണം.
Keywords: Customs, Lawyer, Gold smuggling case,
COMMENTS