ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍ രംഗത്ത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങ...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍ രംഗത്ത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതകളാണ് ഇന്നത്തെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഞായറാഴ്ച രാവിലെ തന്നെ വനിതകള്‍ ഡല്‍ഹിയിലേക്ക് യാത്രതിരിച്ചു. സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിഷേധ കേന്ദ്രങ്ങളിലെത്തുന്ന എല്ലാ കര്‍ഷക സംഘടനകളിലെയും വനിതകള്‍ തിങ്കളാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തശേഷം വീടുകളിലേക്ക് മടങ്ങും.
Keywords: Farmers protest, Women's day, Delhi, Lead
COMMENTS