പുണെ: അടിക്കു തിരിച്ചടി നല്‍കിക്കൊണ്ട്, ഇന്ത്യയുടെ കൂറ്റന്‍ റണ്‍ മല കടന്ന് ഇംഗ്ളണ്ട് രണ്ടാം ഏകദിനം സ്വന്തമാക്കി. ഇന്ത്യ ആറു വിക്കറ്റിന് ഉയര്...
പുണെ: അടിക്കു തിരിച്ചടി നല്‍കിക്കൊണ്ട്, ഇന്ത്യയുടെ കൂറ്റന്‍ റണ്‍ മല കടന്ന് ഇംഗ്ളണ്ട് രണ്ടാം ഏകദിനം സ്വന്തമാക്കി. ഇന്ത്യ ആറു വിക്കറ്റിന് ഉയര്‍ത്തിയ 336 റണ്‍സ് എന്ന കടമ്പ 39 പന്ത് ബാക്കി നിറുത്തിയാണ് ഇംഗ്ളണ്ട് അനായാസം കടന്നത്. ആറു വിക്കറ്റിനാണ് ഇംഗ്ളീഷ് ജയം.
ഇംഗ്ളീഷ് പ്രത്യാക്രമണത്തിനു തുടക്കമിട്ടത് ഓപ്പണര്‍മാരായ ജാസന്‍ റോയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നായിരുന്നു. ജാസന്‍ റോയ് 52 പന്തില്‍ 55 റണ്‍സെടുത്തു. 122 പന്തില്‍ ഏഴു സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയോടെ ബെയര്‍സ്റ്റോ 124 റണ്‍സെടുത്തു.
വെടിക്കെട്ടു നടത്തിയ ബെന്‍സ്റ്റോക്സിന് ഒരു റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. 52 പന്തില്‍ 99 റണ്‍സാണ് സ്റ്റോക്സിന്റെ സംഭാവന. 10 സിക്സും നാലു ഫോറും നിറം ചാര്‍ത്തിയതായിരുന്നു ആ ഇന്നിംഗ്സ്. ഡേവിഡ് മലന് 16 റണ്‍സെടുത്തു പുറത്തായപ്പോള്‍ ജോസ് ബട്ലര് റണ്‍സൊന്നുമെടുക്കാതെ പ്രസിദ്ധ് കൃഷ്ണയ്ക്കു മുന്നില്‍ ബൗള്‍ഡായി മടങ്ങി. 21 പന്തില്‍ 27 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ് ചടങ്ങു പൂര്‍ത്തിയാക്കി.
ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് കിട്ടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യയാണ് എറ്റവും കൂടുതല്‍ അടി വാങ്ങിയത്. ഏഴ് ഓവറില്‍ 72 റണ്‍സ്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 84 റണ്‍സ് വിട്ടുകൊടുത്തു.
കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറിയുടെയും മികവിലായിരുന്നു ഇന്ത്യ 337 റണ്‍സ് വിജയലക്ഷ്യം കുറിച്ചത്. രാഹുല്‍ (114 പ്തില്‍ 108) കോലി (66) സഖ്യത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് അടിത്തറയായത്. രാഹുല്‍-കോലി സഖ്യം 121 റണ്‍സാണ് നേടിയത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (25) ശിഖര്‍ ധവാനും (4) പെട്ടെന്ന് പുറത്തായെങ്കിലും കോലി-രാഹുല്‍ സഖ്യം കളി തിരിച്ചുപിടിച്ചു. കോലിക്കു ശേശം ഋഷഭ് പന്ത് എത്തി. ഇരുവരും ചേര്‍ന്ന് വെടിക്കെട്ടിന് തീകൊടുത്തതോടെ റണ്‍സ് ഒഴുകി. പന്ത് അതിവേഗം അര്‍ധസെഞ്ചുറി കുറിച്ചു. 77 റണ്‍സിന് പുറത്താകുമ്പോള്‍ പന്തിന്റെ ബാറ്റില്‍നിന്ന് ഏഴ് സിക്സറുകളും മൂന്ന് ഫോറും പറന്നിരുന്നു. പന്ത്-രാഹുല്‍ സഖ്യം 80 പന്തില്‍ 113 റണ്‍സെടുത്തു.
സെഞ്ചുറി കുറിച്ചതിനു തൊട്ടുപിന്നാലെ രാഹുല്‍ മടങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 35 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. റീസ് ടോപ്ലി, ടോം കറന് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറനും ആദില്‍ റഷീദും ഓരോ വിക്കറ്റ് സ്വന്തമാക്കി.
Keywords: India, England, Cricket, ODI
COMMENTS