തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്നും ഇ.ശ്രീധരന്റെ ചിത്രം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. ഇ.ശ്രീധരന്‍ ബി.ജ...
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്നും ഇ.ശ്രീധരന്റെ ചിത്രം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്ത പശ്ചാത്തലത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനും കെ.എസ് ചിത്രയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍. ആ തീരുമാനം തന്നെ തുടരാനായിരുന്നു കമ്മീഷന്റെ തീരുമാനം.
എന്നാല്‍ ഇ.ശ്രീധരന്‍ ബി.ജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തെ പോസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പേരാണ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ് ചിത്രയും സഞ്ജു സാംസണുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഐക്കണ്‍.
Keywords: Election commission, remove, E.Sreedharan, Picture, Icon
COMMENTS