ന്യൂഡല്‍ഹി: കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ...
ന്യൂഡല്‍ഹി: കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. കിഫ്ബി വിഷയത്തില്‍ ഇ.ഡി നടത്തിയത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെയും മുഖ്യമന്ത്രിയുടെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇ.ഡി കിഫ്ബിക്കെതിരെ 2020 മാര്‍ച്ച് മുതല്‍ നടത്തുന്ന അന്വേഷണമാണെന്നും അതിനാല്‍ തന്നെ അതില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നടപടി.
COMMENTS