ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിക്കപ്പെട്ടിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും തിരികെ വിളിച്ച് തി...
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിക്കപ്പെട്ടിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും തിരികെ വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുവരും കേസില്‍ പ്രതികളാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍, വ്യാജരേഖക്കേസിലെ പ്രതിയാണ് ആസിഫ് കെ യൂസഫ്. ഐ.എ.എസ് നേടാനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് ആസിഫ് അന്വേഷണം നേരിടുന്നത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സരരംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ ഇത്തരം ചുമതലകളിലേക്ക് നിയമിക്കരുതെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചാണ് ഇവരുടെ നിയമനം എന്നു കാണിച്ച് സിറാജ് മാനേജ്‌മെന്റാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇവര്‍ക്ക് പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.
Keywords: Election commission, Sriram Venkittaraman, Asif, Case
COMMENTS