തിരുവനന്തപുരം: വോട്ടര്‍ പട്ടിക ക്രമക്കേട് വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ശക്തമായ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ട വ...
തിരുവനന്തപുരം: വോട്ടര്‍ പട്ടിക ക്രമക്കേട് വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ശക്തമായ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ട വോട്ട് കണ്ടെത്തല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുപോയി പരിശോധിക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്കി.
ഇങ്ങനെ കണ്ടെത്തിയവരുടെ പേരുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറുമെന്നും ഇവര്‍ വോട്ട് ചെയ്തു കഴിഞ്ഞ് മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണണെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പോളിങ് ഏജന്റുമാര്‍ പരാതിപ്പെട്ടില്ലെങ്കിലും ഇരട്ടവോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാമെന്നും ഇതില്‍ അനാസ്ഥ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
സംസ്ഥാനത്ത് ഏകദേശം 3.25 ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് കമ്മീഷന് നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ എല്ലാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരോട് ഇനിയും അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
Keywords: Election commission, Voters list, Allegation
COMMENTS