കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ മൊഴി നല്കിയ വനിതാ പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇ.ഡി. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേ...
പ്രതിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചവര്‍ തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എന്നു ചൂണ്ടിക്കാട്ടി ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കും.
രണ്ട് വനിതാ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സ്വപ്നയ്ക്ക് പരാതിപ്പെടാമെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Keywords: Gold smuggling case, E.D, Police, CM
COMMENTS