തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 85 പേരില്‍ 83 പേരുടെ പട്ടികയ...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പേര് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും ഒന്‍പത് പേര് സി.പി.എം പിന്തുണയുള്ള സ്വതന്ത്രരുമാണ്. പതിനൊന്ന് വനിതകളും പട്ടികയിലുണ്ട്.
ബാക്കിയുള്ള രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും തുടര്‍ഭരണം ലക്ഷ്യംവച്ചുള്ള മികച്ച പട്ടികയാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജരാഘവന് അറിയിച്ചു. മഞ്ചേശ്വരം, ദേവീകുളം എന്നീ മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
നിലവിലെ അഞ്ച് മന്ത്രിമാരും 33 എം.എല്‍.എമാരും ഇത്തവണ മത്സരരംഗത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ മന്ത്രിമാരായ കെ.കെ ശൈലജ, ടി.പി രാമകൃഷ്ണന്, എം.എം മണി തുടങ്ങി എട്ടുപേരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
Keywords: CPM, Candidates list, 83, 11 women
COMMENTS