തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ക...
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
ഇവര്‍ക്ക് ഓണ്‍ലൈനായോ ആശുപത്രികളില്‍ നേരിട്ടെത്തിയോ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. www.cowin.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇതിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്ക് 45 ദിവസംകൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 35,01,495 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
Keywords: Covid vaccine, 45 above, Today, Kerala
COMMENTS