ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേമം ഉള്‍പ്പടെയുള്ള പത്തു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്നും തുടരും. നേമത്തിനു പുറമെ കൊല്ലം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേമം ഉള്‍പ്പടെയുള്ള പത്തു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്നും തുടരും. നേമത്തിനു പുറമെ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ളത്.
ഈ സീറ്റുകളില്‍ ഇന്നു തന്നെ തീരുമാനമുണ്ടാക്കി നാളെ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ പത്തു മണ്ഡലങ്ങളിലൊഴികെ ബാക്കി 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
Keywords: Congress, 10 seats, KPCC, Candidate list, Tomorrow
COMMENTS