കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കും പ്രധാന പങ്കെന്ന് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി. കസ്റ്റംസ് ഹൈക്കോടതിയില്‍ ...
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കും പ്രധാന പങ്കെന്ന് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രഹസ്യമൊഴിയുള്ളത്.
മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്നും സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്നു.
കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയതെന്നും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണ് എല്ലാ ഇടപാടുകളെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടിയെന്നും മുന്‍ യു.എ.ഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും എല്ലാ ഇടപാടുകളിലും തര്‍ജമ ചെയ്തത് താനാണെന്നും അതിനാല്‍ തന്നെ തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും സ്വപ്ന മൊഴി നല്‍കി.
Keywords: CM, Speaker & three ministers, Dollar case, Main role, Swapna Suresh
COMMENTS