വിശാഖപട്ടണം: ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍. ജഗന്‍മോഹന്‍ സര്‍ക്കാരിനെതിരെയ...
വിശാഖപട്ടണം: ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍. ജഗന്‍മോഹന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാന്‍ തിരുപ്പതി വിമാനത്താവളത്തിലെത്തിയതായിരുന്നു ചന്ദ്രബാബു നായിഡു.
ചിറ്റൂര്‍, തിരുപ്പതി എന്നീ ജില്ലകളിലായിരുന്നു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇവിടെ പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി ഇല്ലെന്നു കാട്ടി നായിഡുവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഇത് വകവയ്ക്കാതെയാണ് അദ്ദേഹം എത്തിയത്. പൊലീസ് നടപടിക്കെതിരെ നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Keywords: PDP leader, Chandrababu Nayidu, Police Custody, Airport
COMMENTS