ആഗ്ര: താജ്മഹലിന് ബോംബു ഭീഷണി. ഇന്നു രാവിലെ വന്ന ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് താജ്മഹലില്‍ നിന്ന് ആളുകളെ ഒഴിപ്...
ആഗ്ര: താജ്മഹലിന് ബോംബു ഭീഷണി. ഇന്നു രാവിലെ വന്ന ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് താജ്മഹലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
സി.ഐ.എസ്.എഫും ആഗ്രാ പൊലീസും സംയുക്തമായി പരിശോധന നടത്തുകയാണ്. ആയിരക്കണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കുകയും പ്രധാന വാതിലുകളെല്ലാം അടയ്ക്കുകയും ചെയ്തു.
സ്ഥലത്ത് ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഇതുവരെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു വ്യാജ സന്ദേശമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
Keywords: Tajmahal, Momb, Closed, CISF & Agra police
 

 
							     
							     
							     
							    
 
 
 
 
 
COMMENTS