കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്ത എം.എല്‍.എ ടി.വി രാജേഷിനും പി.എ മുഹമ്മദ് റിയാസിനും ജാമ്യം. രണ്...
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്ത എം.എല്‍.എ ടി.വി രാജേഷിനും പി.എ മുഹമ്മദ് റിയാസിനും ജാമ്യം. രണ്ട് ആള്‍ ജാമ്യത്തിലും വിചാരണസമയത്ത് മുടങ്ങാതെ കോടതിയില്‍ എത്തണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.
വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ഇവരെ കോഴിക്കോട് സി.ജെ.എം കോടതിയാണ് കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്. ഇവര്‍ നടത്തിയ മാര്‍ച്ച് ആക്രമാസക്തമായതോടെ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.
Keywords: Muhammad Riyas & T.V Rajesh, Bail, Air India office, Court
COMMENTS