സ്വന്തം ലേഖകന്‍ പാലക്കാട്: നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച പാലക്കാട് മുന്‍ ഡിസിസി അധ്യഷന്‍ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്...
സ്വന്തം ലേഖകന്‍
പാലക്കാട്: നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച പാലക്കാട് മുന്‍ ഡിസിസി അധ്യഷന്‍ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം.
വേണ്ടിവന്നാല്‍, പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് പരോക്ഷമായി പറഞ്ഞിരുന്നു.
അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക് പാര്‍ട്ടിയില്‍ അയോഗ്യതയാണ്. നിരന്തരമായി പാര്‍ട്ടി അവഗണിക്കുന്നു. തന്നെ ഒതുക്കാനാണ് എന്നും ശ്രമം. തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും ഗോപിനാഥ് മാധ്യമങ്ങളോടു പറഞ്ഞു.
ഒരു നേതാവും തന്നെ വിളിച്ച് എന്താണ് കാരണമെന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാര്‍ടിക്കാരനാണ്. പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു.
ആലത്തൂര്‍ എംഎല്‍എ ആയിരുന്ന ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗമാണ്. കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
ഷാഫിയെ നേതൃത്വം വീണ്ടും മത്സരരംഗത്തിറക്കുന്നതും തന്നെ അവഗണിക്കുന്നുതമാണ് ഗോപിനാഥിന്റെ പ്രതിഷേധത്തിനു കാരണം. ഇതോടെ ഉന്നത നേതാക്കള്‍ ഇടപെട്ട് ഗോപിനാഥിനെ തണുപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
പാര്‍ട്ടി വിട്ടു വന്നാല്‍ ഗോപിനാഥ് തനിച്ചാവില്ലെന്നു സിപിഎം നേതാവ് കൂടിയായ മന്ത്രി എകെ ബാലന്‍ പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാല്‍ ഷാഫി പറമ്പിലിനെതിരേ ഇടതു സ്വതന്ത്രനായി ഗോപിനാഥിനെ ഇറക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറയാതെ പറയുന്നത്.
COMMENTS