തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുകയാണ...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുകയാണെങ്കില്‍ വലിയ ആപത്തിലേക്ക് പോകുമെന്ന് എ.കെ ആന്റണി വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ നാടിന് സര്‍വനാശം വിതയ്ക്കുമെന്നും ശബരിമല വിഷയം ഇത്രയും രൂക്ഷമായത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്.സിയെ പാര്‍ട്ടി കമ്മീഷനാക്കി മാറ്റിയതും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിഷയത്തിലും യുവാക്കളും മത്സ്യത്തൊഴിലാളികളും ഈ സര്‍ക്കാരിന് മാപ്പു നല്‍കില്ലെന്നും എ.കെ ആന്റണി വ്യക്തമാക്കി.
COMMENTS