കൊച്ചി: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടി. ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായുള്ള വാര്‍ത്താസ...
കൊച്ചി: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടി. ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
താരത്തിന്റെ രാഷ്ട്രീയ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലിറങ്ങാത്തതെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോട് സ്ഥാനാര്‍ത്ഥിയാകുന്നോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ രാഷ്ട്രീയത്തിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Actor Mammooty, Politics, Entry, Not now
 

 
							     
							     
							     
							    
 
 
 
 
 
COMMENTS