കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. ഫഹദിന്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്...
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. ഫഹദിന്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചിത്രീകരണത്തിനായി താത്കാലികമായി നിര്‍മ്മിച്ച വീടിനു മുകളില്‍ നിന്നും വീണ ഫഹദിന്റെ മൂക്കിനാണ് പരിക്ക് പറ്റിയത്.
മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന് ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമാവൃത്തങ്ങള്‍ വ്യക്തമാക്കി.
നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സംവിധായകന്‍ ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS