ഡറാഡൂണ്‍: ഉത്തര്‍ഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ 150ല്‍പ്പരം പേര്‍ മരിച്ചതായി സംശയിക്കുന്നു. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ...
ഡറാഡൂണ്‍: ഉത്തര്‍ഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ 150ല്‍പ്പരം പേര്‍ മരിച്ചതായി സംശയിക്കുന്നു. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
150ല്‍ ഏറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശാണ് അറിയിച്ചത്.
മഞ്ഞുമല ഇടിഞ്ഞുവീണ് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേയും കരസേനയും ഐടിബിപിയും ദുരന്തനിവാരണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്.
വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.
എന്‍ഡിആര്‍എഫിന്റെ നാല് സംഘവും ഉടന്‍ ഉത്തരാഖണ്ഡിലേക്ക് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.Scary visuals coming in from #Chamoli district in #Uttarakhand after a Glacier burst. Many missing and danger levels likely to cross in Srinagar, Rishikesh and Haridwar as well. Stay alert and stay safe everyone. pic.twitter.com/LkGXLYi1w8
— Rahul Rawat (@rawatrahul9) February 7, 2021
600 സൈനികര്‍ ദുരന്ത സ്ഥലത്തേയ്ക്കു തിരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ തപോവന്‍, റെനി പ്രദേശങ്ങളില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
അളകനന്ദാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ നൂറോളം നിര്‍മാണ തൊഴിലാളികളെ കാണാതായതായിട്ടുണ്ടെന്ന് ഐടിബിപി ഡിജി എസ്.എസ്. ദേശ്വാള്‍ പറഞ്ഞു.
Every life matters, every hand helps!@ITBP_official carries out rescue operations in #Chamoli, Uttarakhand @PIB_India @airnewsalerts @sudhakardas pic.twitter.com/xUeFY9mOcj
— DD News (@DDNewslive) February 7, 2021
ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗംഗാതടത്തില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ചമോലിയില്‍ റെജി പ്രദേശത്തെ ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുന്നു.
തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ദുരന്തത്തിനിടെ അളകനന്ദാ നദിയിലെ അണക്കെട്ട് തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട് ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നുവിട്ടു.
Keywords: India, Chamoli, Uttarkhand, Glacier
COMMENTS