വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അമേരിക്ക ആദരം അര്‍പ്പിച്ച...
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അമേരിക്ക ആദരം അര്‍പ്പിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ചു ദിവസത്തേക്ക് താഴ്ത്തിക്കെട്ടി. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദു:ഖാചരണത്തില്‍ പങ്കുചേര്‍ന്നു.
നേരത്തെ തന്നെ യു.എസില്‍ കോവിഡ് മരണം അഞ്ച് ലക്ഷത്തിലെത്തുമെന്ന് പ്രവചനം വന്നിരുന്നു. എന്നാല്‍ വാക്‌സിന്‍ വിതരണം തുടങ്ങിയതിനാലും മറ്റും കേസുകള്‍ കുറഞ്ഞത് ആശ്വാസമാകുകയായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ മരണസംഖ്യ വര്‍ദ്ധിച്ചത് ആശങ്കയുണര്‍ത്തി.
ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ അമേരിക്ക അഭിമുഖീകരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടറും നിര്‍ദ്ദേശിച്ചു.
Keywords: US, Covid death, White house, 5 lakh
COMMENTS