ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുറത്തിറക്കിയ 'ടൂള്‍ കിറ്റ്' പങ്കുവച്ചതിന് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിക്ക...
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുറത്തിറക്കിയ 'ടൂള്‍ കിറ്റ്' പങ്കുവച്ചതിന് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിക്ക് ജാമ്യം ലഭിച്ചു.
അറസ്റ്റിസായി പത്താം ദിവസമാണ് ദിശയ്ക്കു ജാമ്യം അനുവദിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.
ഫെബ്രുവരി 13നാണ് ബംഗളൂരുവില്‍ നിന്ന് ദിശയെ അറസ്റ്റ് ചെയ്തത്. പരിസ്ഥതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗിന് ദിശ ടൂള്‍ കിറ്റ് തയ്യാറാക്കി അയച്ചുവെന്നതാണ് കുറ്റം.
Keywords: Disha Ravi,
COMMENTS