ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ മരണപ്പെട്ടസംഭവവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി അടക്കമുള്ള...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ മരണപ്പെട്ടസംഭവവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
ഈ സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ശശി തരൂരിനും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത അഞ്ചു സംസ്ഥാനങ്ങള്‍ക്കും ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് രാജ്യദ്രോക്കുറ്റം ചുമത്തിയിരിക്കുന്നത്.
Keywords: Supreme court, Shashi Tharoor, Arrest, Stay
COMMENTS