ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സ...
ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
അത്യാസന്ന നിലയിലുള്ള അമ്മയെ കാണാനായി കേരളത്തിലേക്ക് പോകാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
കുടുംബാംഗങ്ങള്‍, അമ്മയുടെ ഡോക്ടര്‍എന്നിവരൊഴികെ ആരുമായും സംസാരിക്കുവാന്‍ പാടില്ല, താമസം വീട്ടില്‍ ആയിരിക്കണം. പൊതുജനങ്ങളെ കാണുന്നതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും വിലക്കുണ്ട്. സിദ്ധിഖ് കാപ്പന്റെ സുരക്ഷാ ചുമതല ഉത്തര്‍പ്രദേശ് പൊലീസിനാണ്.
അവര്‍ ആവശ്യപ്പെട്ടാല്‍ കേരള പൊലീസ് സഹായം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം സിദ്ധിഖ് കാപ്പന് മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
COMMENTS