തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ വിവരം നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചി...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ വിവരം നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
ബി.ജെപി തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും സീറ്റ് ചോദിക്കാതെ തന്നെ പ്രചരണരംഗത്ത് സജീവമാകുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ശോഭ സുരേന്ദ്രന്റെ മത്സരിക്കാനില്ലെന്ന തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Keywords: Sobha Surendran, Election, Not contest, B.J.P
COMMENTS