കൊച്ചി: 98 ദിവസത്തെ ജയിൽവാസത്തിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ ജയില്‍ മോചിതനായി. ശിവശങ്കറിന് ഡോളര്‍ കടത്...
കൊച്ചി: 98 ദിവസത്തെ ജയിൽവാസത്തിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ ജയില്‍ മോചിതനായി.
ശിവശങ്കറിന് ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷപരിഗണിച്ച സാമ്പത്തിക കുറ്റവിചാരണ കോടതി രാവിലെ 11 മണിയോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് ജയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശിവശങ്കർ കാക്കനാട് ജയിലിൽ നിന്നു മോചിതനായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.
ഇതോടെ 2020 ഒക്ടോബര്‍ 28 മുതലുള്ള ശിവശങ്കറിന്റെ ജയില്‍വാസം അവസാനിച്ചു.
നേരത്തെ കസ്റ്റംസും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
രണ്ടു ലക്ഷം രൂപയുടെയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
COMMENTS