തിരുവനന്തപുരം: സിനിമാ - നാടക പിന്നണി ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പത്തു വര്‍ഷമായി കിടപ്പിലായിരുന്നു. തിരുവനന്തപുര...
തിരുവനന്തപുരം: സിനിമാ - നാടക പിന്നണി ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പത്തു വര്‍ഷമായി കിടപ്പിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം പള്ളിപ്പുറം ജമാ അത്തില്‍ നടക്കും.
നിരവധി നാടക കലാസമിതികളുമായി അദ്ദേഹം പ്രവര്‍ത്തിച്ചിച്ചുണ്ട്. കെ.പി.എ.സി സമിതിയിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള സംഗീത - നാടക അവാര്‍ഡ്, മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെ സംഗീതപരമ്പരയായ ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി, ആദ്യത്തെ ഗസല്‍ ആല്‍ബം എന്നിവയുടെ അമരക്കാരനായിരുന്നു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നീ മാധ്യമങ്ങളിലൂടെ ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Keywords: Singer A.M Nazeem, Passed away, Doordarsan, Cinema,
COMMENTS