ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കെതിരെയുള്ള സുധാകരന്റെ പരാമര്...
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കെതിരെയുള്ള സുധാകരന്റെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഷാനിമോള്‍ ഉസ്മാന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
ഇതു വളരെ വിവിദാമാകുകയും ചെയ്തിരുന്നു. കെ.സുധാകരനുമായി സംസാരിക്കാതെ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്നും മറ്റ് നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ ഖേദം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും കുറിച്ച് ആലങ്കാരികമായി സുധാകരന്‍ പറഞ്ഞതാണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പരസ്യമായി വ്യക്തമാക്കിയിരുന്നു.
COMMENTS