കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അമേരിക്കന്‍ കമ്പനി ഇഎംസ...
കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അമേരിക്കന്‍ കമ്പനി ഇഎംസിസി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് മന്ത്രി കരാര്‍ ഒപ്പിട്ടതിന്റെ തെളിവാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരിക്കുന്നത്.
5000 കോടി രൂപയുടെ ഈ പദ്ധതിയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഫിഷറീസ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇഎംസിസി പ്രതിനിധികളുമായി മന്ത്രിയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
കമ്പനി വ്യവസായ മന്ത്രിക്ക് നല്‍കിയ കത്തില്‍ ഫിഷറീസ് മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ വച്ച് ചര്‍ച്ച നടത്തിയതായി പറയുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിയെ ന്യൂയോര്‍ക്കില്‍ വച്ചു കണ്ടിരുന്നതായി ഇഎംസിസിയുടെ വൈസ് പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.
COMMENTS