ചങ്ങനാശ്ശേരി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാണ് സംഭാവന നല്‍കിയതെന്നും...
ചങ്ങനാശ്ശേരി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാണ് സംഭാവന നല്‍കിയതെന്നും ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വന്തം നിലയ്ക്കാണ് തുക നല്‍കിയതെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.
ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമായിരുന്നെന്നും അതേ വിശ്വാസത്തിന്റെ പേരിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയതെന്നും എന്‍.എസ്.എസ് ശദീകരിച്ചു.
Keywords: NSS, Ram temple construction, Donation, Sabarimala
COMMENTS