കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം വാടി കടപ്പുറത്തുനിന്നു...
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം വാടി കടപ്പുറത്തുനിന്നും പുറപ്പെട്ട കടല്‍യാത്ര ഒരു മണിക്കൂറോളം നീണ്ടു. കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ കടല്‍യാത്രയില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളുമായുള്ള സംവാദ പരിപാടിക്കു മുന്നോടിയായാണ് രാഹുലിന്റെ കടല്‍യാത്ര. തിരിച്ചെത്തിയ അദ്ദേഹം വാടിയില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.
മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് മറ്റുള്ളവരാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ അവരുടെ ജീവിതം നശിപ്പിക്കാനായി ട്രോളര്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാരെന്ന് ആരോപണം ഉന്നയിച്ചു.
Keywords: Rahul Gandhi, Fishermen, Today, Meeting
COMMENTS