തിരുവനന്തപുരം: കവിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. മറവി രോഗം ബാധിച്ച അദ്ദേഹം ഒരു വര്‍ഷത്തോളമായി പ...
തിരുവനന്തപുരം: കവിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. മറവി രോഗം ബാധിച്ച അദ്ദേഹം ഒരു വര്‍ഷത്തോളമായി പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
2014 ലാണ് കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അദ്ധ്യാപകന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് കേന്ദ്ര - സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
Keywords: Writer Vishnu Narayanan Namboothiri, Passes away, Thiruvananthapuram
COMMENTS