ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് വ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
അര്‍ഹരായ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡിനെതിരെയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്നു മുതല്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിനു മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നു മുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നത്.
Keywords: Covid - 19 vaccine, Prime minister, First dose, Second phase
COMMENTS