കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍. ഏകദേശം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍. ഏകദേശം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. 3.15 ലോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.സുധാകരന്‍ സ്വീകരിച്ചു.
ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് രാജ്യത്തിന് സമര്‍പ്പിക്കും.
തുടര്‍ന്ന് കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ സാഗരികയുടെ ഉദ്ഘാടനം, തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം, വെല്ലിഗ്ടണ്‍ ഐലന്‍ഡിലെ റോ റോ വെസലുകളുടെ ഉദ്ഘാടനം തുടങ്ങിയവ പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Keywords: Prime minister in Kerala, Kochi, Inaguration
COMMENTS