മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതിനു മുന്നോടിയായി ഇന്നോ നാളെയോ ലോകസഭാംഗത്വം അദ്ദേഹം ര...
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതിനു മുന്നോടിയായി ഇന്നോ നാളെയോ ലോകസഭാംഗത്വം അദ്ദേഹം രാജി വയ്ക്കുമെന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടി ലോകസഭാംഗത്വം ഒഴിയുന്നതില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍ അദ്ദേഹം സംസ്ഥാനത്ത് സജീവമാകണമെന്നുള്ള ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം വന്നതോടെയാണ് എം.പി സ്ഥാനം രാജിവച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
അതേസമയം ഇതൊരു രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Keywords: P.K Kunhalikutty, Resign M.P post, Assembly election
COMMENTS