തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പ്രശ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം സമരനേതാക്കളുമായി സംസാരിച്ചു. ഈ പ്രശ്‌നത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.
ഇവരുടെ പ്രശ്‌നം നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും എന്നാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ശേഷമേ കോടതിക്ക് വീണ്ടും നിയമസാധുത നല്‍കാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസാരത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു.
Keywords: Oommen Chandi, Meeting, PSC rank holders
COMMENTS