തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കമ്പനി നടത്തി...
കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ കടല്‍ത്തീരത്ത് ഓയില്‍ പടര്‍ന്നത് അറിയിച്ചപ്പോഴാണ് കമ്പനി വിവരം അറിയുന്നത്. അപ്പോഴേക്കും ഏകദേശം 2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫര്‍ണസ് ഓയില്‍ കടലില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. സള്‍ഫര്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ നിറഞ്ഞ എണ്ണയാണ് കടലില്‍ പടര്‍ന്നത്.
ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്ക പരക്കെ പടര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിച്ചില്ല. പിന്നീട് എണ്ണയുടെ അംശം പൂര്‍ണ്ണമായും നീക്കിയശേശം കമ്പനി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.
Keywords: Oil leakage, Titanium, Suspension, Sea
COMMENTS