കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത...
കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ കേരളത്തിലെ മൂന്നു മുന്നണികളും ഒന്നും ചെയ്തില്ലെന്നുള്ള എന്‍.എസ്.എസിന്റെ ആരോപണത്തിന് മൂന്നു മുന്നണികളും മറുപടി നല്‍കിയിരുന്നു.
ഇതില്‍ യു.ഡി.എഫിന്റെ വിശദീകരണം തൃപ്തികരമാണെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണമാണ് തൃപ്തികരമെന്ന് എന്‍.എസ്.എസ് വ്യക്തമാക്കുന്നത്.
Keywords: NSS, UDF, Sabarimala issue, G.Sukumaran Nair
COMMENTS