കോട്ടയം: എന്‍.സി.പി കേരള ഘടകം യു.ഡി.എഫിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അനുമതി നല്‍കിയതായി റിപ്പ...
കോട്ടയം: എന്‍.സി.പി കേരള ഘടകം യു.ഡി.എഫിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം ശരദ് പവാറുമായി ടി.പി പീതാംബരനും മാണി സി കാപ്പനും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. അതേസമയം എല്‍.ഡി.എഫ് അനുകൂല നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന മന്ത്രി എ.കെ ശശീന്ദ്രനെ ഇന്നത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ശരദ് പവാറുമായി നടന്ന ചര്‍ച്ചയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് വിടാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ തുടര്‍ച്ചയായ അവഗണന ബോധ്യപ്പെടുത്തിയപ്പോള്‍ സമ്മതം അറിയിക്കുകയായിരുന്നു.
എല്‍.ഡി.എഫ് നല്‍കുന്നതിലും കൂടുതല്‍ പരിഗണന യു.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുള്ളതും പരിഗണനയില്‍ വന്നു. ഞായറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നുള്ള യു.ഡി.എഫിന്റെ ആവശ്യവുംകൂടി കണക്കിലെടുത്താണ് തിരക്കിട്ടുള്ള നടപടി.
Keywords: NCP, Kerala, LDF, UDF
COMMENTS