ചെന്നൈ: സംഗീതസംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഐസ...
ചെന്നൈ: സംഗീതസംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഐസക് തോമസ് സലിം മുഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിന്റെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
നാലു തവണ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം, അഹം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ചശേഷം സംവിധായകന്‍ അരവിന്ദന്റെ സഹായിയായാണ് അദ്ദേഹം സിനിമാ രംഗത്തെത്തുന്നത്. മുന്‍ എം.പി ജോര്‍ജ് കൊട്ടുകാപ്പള്ളിയുടെ മകനാണ്.
Keywords: Music director, Isacc Thomas Kottukappalli, Passes
COMMENTS