കൊച്ചി: ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍ മോചിതനാകുന്നു. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു....
കൊച്ചി: ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍ മോചിതനാകുന്നു. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷപരിഗണിച്ച സാമ്പത്തിക കുറ്റവിചാരണ കോടതി രാവിലെ 11 മണിയോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതോടെ 2020 ഒക്ടോബര്‍ 28 മുതലുള്ള ശിവശങ്കറിന്റെ ജയില്‍വാസം അവസാനിക്കുകയാണ്. നേരത്തെ കസ്റ്റംസും ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ശിവശങ്കര്‍ ഇന്ന് ഉച്ചയോടെ ജയില്‍ മോചിതനായേക്കും.
രണ്ടു ലക്ഷം രൂപയുടെ തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
COMMENTS